29 March Friday

നേട്ടംകൊയ്ത്‌ സിബിഎസ്‌ഇ സ്‌കൂളുകളും

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം.  ഭൂരിഭാഗം വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടി. പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ 60 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 41 പേർ  ഡിസ്റ്റിങ്ഷൻ നേടി. മുക്കോലയ്ക്കൽ സെന്റ്‌ തോമസ് സെൻട്രൽ സ്കൂളിൽ പരീക്ഷയെഴുതിയ  265 പേരിൽ 158 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി.  കല്ലാട്ടുമുക്കിലെ  ദി ഓക്സ്ഫഡ് സ്കൂളിൽ 46 പേരിൽ 21 പേർ ഡിസ്റ്റിങ്ഷനും  16  പേർ ഫസ്റ്റ് ക്ലാസും നേടി. ആറ്റുകാൽ ചിന്മയയിൽ 118 പേർ പരീക്ഷയെഴുതിയതിൽ 73 പേർക്ക് ഡിസ്റ്റിങ്ഷനും 43 പേർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. മൺവിള ഭാരതീയ വിദ്യാഭവനിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 98.4 ശതമാനം മാർക്കോടെ എം ഭാവനനന്ദന സ്‌കൂൾതലത്തിൽ ഒന്നാമതെത്തി. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ 90 പേർ പരീക്ഷ എഴുതിയതിൽ 34 പേർക്ക് ഡിസ്റ്റിങ്ഷനും 24 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പേയാട് കാർമൽ സ്‌കൂളിൽ 70 വിദ്യാർഥികളിൽ 33 പേർക്ക് ഡിസ്റ്റിങ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.  വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിൽ 151 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 82 പേർ ഡിസ്റ്റിങ്ഷനും 53 പേർ ഫസ്റ്റ് ക്ലാസും  നേടി. കുന്നുംപുറം ശാന്തിനികേതൻ സ്‌കൂളിൽ 90 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 69 പേർ ഡിസ്റ്റിങ്ഷനും 17 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ 12 പേർ ഡിസ്റ്റിങ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി. ലയോള സ്കൂളിലെ 42 പേരിൽ 31പേർക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.   പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 13 വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. നാലാഞ്ചിറ  സർവോദയ വിദ്യാലയത്തിലെ 50 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 39 പേർക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.  ആക്കുളം ദി  സ്‌കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡിൽ 141 പേർ പരീക്ഷ എഴുതിയിതിൽ 103 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 121 വിദ്യാർഥികളിൽ 77 പേർക്ക് ഡിസ്റ്റിങ്ഷൻ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top