28 March Thursday

ഇവർ കോട്ടൺഹില്ലിലെ മിടുക്കികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം

പ്ലസ്‌ടുവിന്‌ മുഴുവൻ മാർക്കുംനേടി കോട്ടൺഹിൽ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ മിടുക്കികൾ. ഹ്യുമാനിറ്റീസ്‌‌ വിഭാഗത്തിൽ നിരഞ്ജന സുരേഷും സയൻസിൽ എം എം‌ ആഭയുമാണ്‌ 1200ൽ 1200 നേടി സ്‌കൂളിനഭിമാനമായത്‌. പ്ലസ്‌ വണ്ണിന്‌ മുഴവൻ മാർക്കും നേടുമ്പോൾ പ്ലസ്‌ടുവിനും നേടണമെന്ന്‌ നിരഞ്ജനയ്‌ക്ക്‌ വാശിയുണ്ടായിരുന്നു. ബിഎ എക്കണോമിക്‌സ്‌ പഠിക്കണമെന്നും സിവിൽ സർവീസ്‌ നേടണമെന്നുമാണ്‌ ആഗ്രഹം. സാമൂഹ്യശാസ്ത്രോത്സവത്തിൽ പ്രാദേശികചരിത്ര രചനാ മത്സരത്തിൽ സംസ്ഥാനതലംവരെ പങ്കെടുത്തിട്ടുണ്ട്‌. ദേശാഭിമാനി ചീഫ്‌ സബ്‌ എഡിറ്ററും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റുമായ സുരേഷ്‌ വെള്ളിമംഗലത്തിന്റെയും കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപികയായ പ്രശാന്തി ബി നായരുടെയും മകളാണ്‌. ആഭ പഠനത്തിൽ മാത്രമല്ല മിടുക്കി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഞ്ചു വർഷം തുടർച്ചയായി വയലിനിലും നാലു വർഷം തുടർച്ചയായി കഥകളി സംഗീതത്തിലും എ ഗ്രേഡ്‌ നേടി. യുഎസ്‌എസ്‌ സ്‌കോളർഷിപ്‌ നേടിയവർക്കുള്ള ‘ഗിഫ്റ്റഡ്‌ ചൈൽഡ്‌, എസ്‌സിആർടിയുടെ ഗണിത ശാസ്ത്ര പ്രതിഭകൾക്കായുള്ള ന്യൂമാറ്റിക്‌സ്‌ പരിശീലന പദ്ധതി എന്നിവയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഫിംഗർപ്രിന്റ്‌ ബ്യൂറോയിലെ ഉദ്യോഗസ്ഥനായ എസ്‌ അരവിന്ദിന്റെയും പൊലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഉദ്യോഗസ്ഥയായ എ വി മഞ്ജുവിന്റെയും മകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top