26 April Friday
അനുസ്‌മരണ സമ്മേളനം 19ന്‌

ഡോ. എ സുഹൃത്കുമാര്‍ ലൈബ്രറി ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
തിരുവനന്തപുരം
ഡോ. എ സുഹൃത്‌കുമാറിന്റെ ഒന്നാം ചരമവാർഷികത്തിൽ സുഹൃത്തുക്കളും പ്രവർത്തിച്ച സ്ഥാപനങ്ങളും സംഘടനകളും അനുസ്മരിക്കുന്നു.  17ന്‌ വൈകിട്ട്‌ അഞ്ചിന്‌ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ഡോ. എ  സുഹൃത്കുമാർ ലൈബ്രറിയും ഗവേഷണകേന്ദ്രവും തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്യും.  സംഘാടകസമിതി ചെയർമാ‍ൻ ആനാവൂ‍ർ നാഗപ്പൻ അധ്യക്ഷനാകും. 
സുഹൃത്‌കുമാർ അവസാനമായി എഴുതിയ പുസ്തകം സംസ്ഥാന ലൈബ്രറി കൗൺസി‍ൽ സെക്രട്ടറി വി കെ മധുവിന് നൽകി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പ്രകാശിപ്പിക്കും. അനുസ്‌മരണത്തിന്റെ ഭാഗമായി 19-ന്‌ രാവിലെ 10 മുതൽ അധികാര വികേന്ദ്രീകരണവും പ്രാദേശിക സാമ്പത്തികവികസനവും തൊഴി‍ൽസൃഷ്ടിയും എന്ന സെമിനാർ സംഘടിപ്പിക്കും. ഡോ. ടി എം തോമസ് ഐസക്, ഡോ. സജി ഗോപിനാഥ്, ശാരദ ജി മുരളീധരൻ, ഡോ. ജോയി ഇളമൺ എന്നിവർ പങ്കെടുക്കും. വൈകിട്ട്‌ 4.30ന്‌ നടക്കുന്ന അനുസ്‌മരണ സമ്മേളനം തൊഴിൽമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. എഫ്‌എസ്‌ഇടിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top