31 December Wednesday

കാറുകള്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കാട്ടാക്കട- 
കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത്‌ പേര്‍ക്ക് പരിക്ക്. കാട്ടാക്കട-– തിരുവനന്തപുരം റോഡില്‍ കിള്ളി ടേസ്റ്റി ഹോട്ടലിന്‌ സമീപം ഞായർ രാത്രി ഒമ്പതോടെയാണ് അപകടം. നെയ്യാര്‍ഡാം മരക്കുന്നം സ്വദേശി  രഞ്ചിത്ത്(30), ഭാര്യ ധന്യ(-30), മക്കള്‍ വിജേന്ദ്ര (-4), തക്ഷണവി (-3), പേരൂര്‍ക്കട സ്വദേശി അരുണ്‍ ഉള്‍പ്പെടെയുള്ള 5 പേര്‍ക്കുമാണ് പരിക്കേറ്റത്‌. അരുണിന്റെ മകന്‍ ആറുമാസം പ്രായമുള്ള  ആരോമൽ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
കാട്ടാക്കട ഭാഗത്തേക്കുവരികയായിരുന്ന കാര്‍ എതിരെ വന്ന ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറുകള്‍ തമ്മിലിടിച്ചതും എയര്‍ബാഗ് പൊട്ടിയ ശബ്ദവും കേട്ടാണ് കടകളിലുണ്ടായിരുന്നവരും നാട്ടുകാരും അപകട വിവരമറിഞ്ഞത്‌. നാട്ടുകാരാണ്‌ കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചത്‌. പരിക്കേറ്റവരെ നെയ്യാര്‍ മെഡിസിറ്റില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി കാറുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top