29 March Friday

സ്‌മാർട്ടാണ്‌ പള്ളിക്കല്‍ വില്ലേജ് ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം

കിളിമാനൂർ
പള്ളിക്കൽ വില്ലേജ് ഓഫീസിന് നിർമിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം ചൊവ്വാഴ്‌ച പകൽ 12ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വി ജോയി എംഎൽഎ അധ്യക്ഷനാകും. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലായിരുന്നു പള്ളിക്കൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്‌. വിഷയം വി ജോയി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുകയും മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസും സ്മാർട്ട് ഓഫീസുകളാക്കി മാറ്റുന്നതിന്റെ ഭാ​ഗമായി 44 ലക്ഷം രൂപ കെട്ടിടത്തിനായി അനുവദിക്കുകയുമായിരുന്നു. എല്ലാവിധ സൗകര്യത്തോടുംകൂടിയതാണ് പുതിയ കെട്ടിടം . കെട്ടിടം സ്മാർട്ട് ആകുന്നതോടെ ഇവിടെനിന്നുമുള്ള സേവനങ്ങളും സ്മാർട്ട് ആകുമെന്ന് വി ജോയി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top