29 March Friday

കണിയാപുരം യുപിഎസിൽ വിവിധ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കണിയാപുരം യുപി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു

കഴക്കൂട്ടം 
കണിയാപുരം യുപി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ, കിഡ്സ് പാർക്ക്, ശിശുസൗഹൃദ പ്രൈമറി ക്ലാസ് റൂമുകൾ, കുടിവെള്ള ശുചീകരണ യൂണിറ്റ്, പൂർവ അധ്യാപക സംഗമം, യാത്രയയപ്പ് സമ്മേളനം, എൽഎസ്എസ് ആൻഡ്‌ യുഎസ്എസ് പ്രതിഭാസംഗമം എന്നിവയാണ്‌ ഉദ്ഘാടനം ചെയ്‌തത്‌. 
അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹരികുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹരിപ്രസാദ്, എം ജലീൽ, ഉനൈസ അൻസാരി, ഷിബില സമീർ, അഡ്വ. റഫീഖ്, എം നജീമുദ്ദീൻ, എം എച്ച് ഷിറാസ്, എം എ വാഹിദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളെ ആദരിക്കലും അവാർഡ് വിതരണവും നടന്നു. നാടൻപാട്ട് ഉത്സവവും കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top