19 April Friday

ജാഥയെ വരവേൽക്കാൻ 
നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

വെഞ്ഞാറമൂട്ടിലെ റെഡ് വളന്റിയർ പരേഡിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഡി കെ മുരളി എംഎൽഎ സല്യൂട്ട് സ്വീകരിക്കുന്നു

നെടുമങ്ങാട് 
സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നെടുമങ്ങാട് മണ്ഡലത്തിലെത്താന്‍ ഒരുനാള്‍ മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ അവസാനഘട്ടം ആവേശത്തിരയിളക്കമായി. മേഖലാതലത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥകൾ തെക്കന്‍ മലയോരമേഖലയെ ഇളക്കിമറിച്ചു. 17ന് വൈകിട്ട്‌ മൂന്നിന് നെടുമങ്ങാട് കല്ലിംഗല്‍ മൈതാനിയിലാണ് സ്വീകരണം. നെടുമങ്ങാട് ചന്തമുക്കില്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളേയും സിപിഐ എം മണ്ഡലം കമ്മിറ്റിക്കുവേണ്ടി ആര്‍ ജയദേവന്‍ സ്വീകരിക്കും. റെഡ് വളന്റിയര്‍മാരുടെ പരേഡ് നടത്തും. തുടര്‍ന്ന്  കല്ലിംഗല്‍ ഗ്രൗണ്ടില്‍ ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും ആവേശോജ്വല സ്വീകരണം നല്‍കും. അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി ബുധൻ വൈകിട്ട്‌ മേഖലാതല വിളംബര ജാഥ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയന്‍ബാബു വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. റെഡ് വളന്റിയര്‍മാരുടെ സല്യൂട്ടും സ്വീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാന്‍, കെ വി ശ്രീകാന്ത്, എസ് എസ് ബിജു എന്നിവര്‍ പങ്കെടുത്തു. പൂവത്തൂരില്‍ വിളംബര ജാഥ സി ജയന്‍ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ആര്‍ ജയദേവന്‍, എസ് എസ് ബിജു, ആര്‍ മധു, ബി സതീശന്‍ എന്നിവര്‍ പങ്കെടുത്തു. പഴകുറ്റി മേഖലയിലെ വിളംബരജാഥ ഇരുമരത്തുനിന്നും ആരംഭിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ഹരികേശന്‍ നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മന്നൂര്‍ക്കോണം രാജേന്ദ്രന്‍, എന്‍ ആര്‍ ബൈജു, എം ശ്രീകേശ് എന്നിവര്‍ നേതൃത്വം നല്‍കി. ചന്തമുക്കില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് ആര്‍ ഷൈന്‍ലാല്‍, കെ റഹീം എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളറട
ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ  കുന്നത്തുകാൽ ഒരുങ്ങി. റെഡ് വളന്റിയർ പരിശീലനം പൂർത്തിയാക്കി ഡ്രസ്‌ റിഹേഴ്‌സൽ നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ഡി കെ ശശിയുടെ നേതൃത്വത്തിൽ സ്വീകരണ വേദി തയ്യാറാക്കിക്കഴിഞ്ഞു. മുഴുവൻ ബൂത്തുകളിലും സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.
കോവളം
ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ ഒരുങ്ങി കാഞ്ഞിരംകുളം. ശനി വൈകിട്ട്‌ മൂന്നിനാണ്‌ കാഞ്ഞിരംകുളം ജങ്‌ഷനിൽ സ്വീകരണം. ബൈപാസ് മുതൽ ജങ്‌ഷൻ വരെ ചെമ്പട്ടണിഞ്ഞു. റോഡിന് ഇരുവശവും കൊടിതോരണങ്ങളും ബോർഡുകളും കമാനങ്ങളും നിറഞ്ഞു. ശനിയാഴ്‌ച കാഞ്ഞിരംകുളത്ത്  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സ്വീകരിക്കാൻ രക്തസാക്ഷി കുടുംബാംഗങ്ങളും മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളും സാമൂഹിക സാംസ്കാരിക കായിക മേഖലയിലെ പ്രമുഖരും എത്തിച്ചേരും. പഴയകട ജങ്‌ഷനിൽനിന്ന്‌ ജാഥയെ സ്വീകരിച്ച് കാഞ്ഞിരംകുളത്ത് എത്തിക്കും. മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ ജാഥയെ സ്വീകരിക്കും. ജാഥാ ക്യാപ്റ്റനെ സ്വീകരിക്കാനായി ചുവപ്പ് സേനയും ഒരുങ്ങി.
വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിലെ സ്വീകരണം വെള്ളി പകൽ 11ന് വെഞ്ഞാറമൂട് വയ്യേറ്റാണ്  ഒരുക്കിയിരിക്കുന്നത്‌. 9 പ്ലാറ്റൂൺ റെഡ് വളന്റിയർമാരുടെ പരിശീലനം പൂർത്തി      യായി. മണ്ഡലാതിർത്തിയായ ചെമ്പൂര് പാലത്തിന് സമീപത്തുനിന്ന്‌ ജാഥയെ സ്വീകരിച്ച് വെഞ്ഞാറമൂട്ടിൽ എത്തിക്കും. ഏരിയ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഡി കെ മുരളി എംഎൽഎ, ഏരിയ സെക്രട്ടറി ഇ എ സലിം എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റനെ സ്വീകരിക്കും.
വെള്ളി രാവിലെ 9 മുതൽ സ്വീകരണകേന്ദ്രത്തിൽ ഗായിക എസ് എസ് അവനി, സന്തോഷ് ബാബു, മജീഷ്യൻ ഡാരിയസ് മിതൃമ്മല എന്നിവരുടെ കലാപരിപാടികളും സ്പോർട്സ് കളരിപയറ്റ് അസോസിയേഷന്റെ അഭ്യാസപ്രകടനവും നടക്കുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  ഡി കെ മുരളി എംഎൽഎ, സംഘാടകസമിതി ചെയർമാൻ കെ ശശികുമാർ, ജനറൽ കൺവീനർ ഇ എ സലിം, കെ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top