23 April Tuesday

അരുവിക്കരയിൽ ‘ചായക്കട വർത്തമാനം’ സജീവം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

മാധ്യമങ്ങളുടെ നേരും നുണയും എന്ന വിഷയത്തിൽ പി വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആര്യനാട്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം ഡിവൈഎഫ്ഐ അരുവിക്കര മണ്ഡലം കമ്മിറ്റി ആരംഭിച്ച  ചായക്കടയിൽ ജനകീയ ചർച്ചകളും പൊതുവർത്തമാനങ്ങളും സജീവം. ഓരോ ദിവസവും ഓരോരോ വിഷയങ്ങളിലാണ് ചർച്ച. 
മാധ്യമങ്ങളുടെ നേരും നുണയും എന്ന വിഷയത്തിൽ  നടത്തിയ വർത്തമാനം പി വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ, മണ്ഡലം സെക്രട്ടറി എൻ ഷൗക്കത്തലി, കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, ഡിവൈഎഫ്ഐ മണ്ഡലം സെക്രട്ടറി ആർ രതീഷ്, ജില്ലാ കമ്മിറ്റി അംഗം ദീപിക, കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് ജെ അരുൺ, ബി അശോകൻ, ജെ വേലപ്പൻ, മണ്ണാറം രാമചന്ദ്രൻ, അനിൽകുമാർ, മഹേഷ്‌ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top