തിരുവനന്തപുരം
സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ഐക്യദാർഢ്യവുമായി നഗരത്തിലെ കലാ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു. വെള്ളയമ്പലം മാനവീയം വീഥിയിൽ മാനവീയം തെരുവിടത്തിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സാംസ്‌കാരിക കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മാനവീയം തെരുവിടം പ്രസിഡന്റ് വിനോദ് വൈശാഖി അധ്യക്ഷനായി. മുരുകൻ കാട്ടാക്കട, നേമം പുഷ്പരാജ്, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. ആർ രമേശൻ നായർ , ജിഎൽ അരുൺ ഗോപി, ജേക്കബ് എബ്രഹാം, കെ ജി സൂരജ്, ബീന മാനവീയം എന്നിവർ സംസാരിച്ചു. സമൂഹ ചിത്രരചനയും സംഘടിപ്പിച്ചു. അരവിന്ദ് സൂരി, രമണിക്കുട്ടി, ഡോ. കെ വി ശ്രീകല , അന്വിത ദുർഗ, കാശിനാഥ് , അവന്തിക സഞ്ജീവ് എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു. രതീഷ് കുമാർ രവീന്ദ്രൻ, ദേവദേവൻ, രൂപക്ക്, അജയ് ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. വിജയൻ വിസ്മയ മായാജാലവും സുനിൽ പട്ടിമറ്റം പാവനാടകവും അപ്പു സോദോഹരണ ചിത്ര പ്രദർശനവും നടത്തി. ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം തയ്യാറാക്കിയ പ്രൊമോ വീഡിയോയുടെ പ്രകാശനം വി ജോയി നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..