27 April Saturday

സൈബര്‍ ഡിഫന്‍സിലെ വ്യവസായ
സാധ്യതകള്‍; ടെക്‌നോപാര്‍ക്കില്‍ 
പ്രചാരണ പരിപാടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
തിരുവനന്തപുരം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്‌സ്) സൈബർ ഡിഫൻസിലെ ബിസിനസ് സാധ്യതകളെപ്പറ്റി ടെക്‌നോപാർക്കിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും ഐടി കമ്പനികൾക്കും സംരംഭകർക്കും ദേശീയ പ്രതിരോധ സേനകൾക്കാവശ്യമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനുള്ള സാധ്യതകളും വ്യവസായ സാധ്യതകളും ചർച്ച ചെയ്യാനാണ്‌ പരിപാടി സംഘടിപ്പിച്ചത്. 
ടെക്‌നോപാർക്ക് പാർക്ക്‌സെന്റർ ട്രാവൻകൂർ ഹാളിൽ നടന്ന പരിപാടിയിൽ 91 ഇൻഫെന്ററി ബ്രിഗേഡ് കമാൻഡറും പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡറുമായ ബ്രിഗേഡിയർ ലളിത് ശർമ മുഖ്യപ്രഭാഷണം നടത്തി.  
ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ, സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, പ്രൊഫേസ്  സിഒഒ ലക്ഷ്മി ദാസ്, പ്രൊഫ. സൗരവ് ബൻസാൽ, കെ രാജഗുരു നാഥൻ, മഞ്ജിത്ത് ചെറിയാൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top