29 March Friday

സ്വർണക്കടത്ത്‌ കേസ്‌ റിപ്പോർട്ട്‌‌ സിബിഐ പരിശോധിക്കുന്നു

സ്വന്തം ലേഖകൻUpdated: Thursday Oct 15, 2020
 
തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്ത്‌ സംഘത്തിന്‌ പങ്കുണ്ടോയെന്നറിയാനുള്ള അന്വേഷണം ഊർജിതമാക്കി സിബിഐ. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിന്റെ റിപ്പോർട്ട്‌‌ ഡിആർഐ (ഡയറക്ടറേറ്റ്‌ റവന്യു ഇന്റലിജൻസ്‌)യിൽനിന്ന്‌ സിബിഐ ശേഖരിച്ചു. റിപ്പോർട്ടി​ന്റെ പ്രാഥമിക പരിശോധന ആരംഭിച്ചു. 
 
ബാലഭാസ്‌കറിന്‌ അടുപ്പമുണ്ടായിരുന്ന വിഷ്‌ണു, പ്രകാശ്‌ തമ്പി എന്നിവർ സ്വർണക്കടത്ത്‌ കേസിൽ പ്രതികളാണ്‌. 
 
ബാലുവിന്റെ മരണത്തിൽ‌ ഇവർക്കെതിരെ കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്ത്‌ ഇരുവരെയും സിബിഐ ചോദ്യംചെയ്‌തു. 
 
ബാലഭാസ്‌കറിൽനിന്ന്‌ 50 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന്‌ വിഷ്‌ണു വെളിപ്പെടുത്തി. നിരവധി തവണ വിദേശയാത്രകൾ നടത്തിയതായും വ്യക്തമാക്കി. 
 
ബാലുവിന്റെ മരണശേഷമാണ്‌ സ്വർണക്കടത്തിന്‌ ഇറങ്ങിയതെന്ന് ഇരുവരും പറഞ്ഞു. കൂടുതൽ വ്യക്തത ലഭിക്കാനാണ്‌ സ്വർണക്കടത്ത്‌ കേസിന്റെ റിപ്പോർട്ട്‌‌ വാങ്ങിയത്‌. കലാഭവൻ സോബി നൽകിയ മൊഴിയും സിബിഐ വിലയിരുത്തുന്നുണ്ട്‌. കേസിൽ വിഷ്‌ണു ഉൾപ്പെടെയുള്ള നാല്‌ പേരുടെ നുണപരിശോധന ഫലം കിട്ടാനുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top