24 April Wednesday

വർഗീയവാദികളുടെ കള്ളത്തരം തുറന്നുകാട്ടി സാമൂഹിക്‌ ജാഗരൺ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച 
സാമൂഹിക്‌ ജാഗരൺ പൊതുയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം
സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക്‌ ഒരു പങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തി സാമൂഹിക്‌ ജാഗരൺ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ ആയിരങ്ങൾ അണിനിരന്നു. തലസ്ഥാനത്ത്‌ ഗാന്ധിപാർക്കിൽ ചേർന്ന യോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 
രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികൾ ചൂഷണം നേരിടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ ചൂഷണം ചൂണ്ടിക്കാട്ടാൻ  ജനാധിപത്യവിശ്വാസികൾ ബാധ്യസ്ഥരാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റഴിക്കുന്ന ബിജെപി സർക്കാരിന്റെ സമീപനം ജനാധിപത്യ ഇന്ത്യക്ക്‌ പൊറുക്കാനാകുന്നതല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രൻ അധ്യക്ഷനായി. സി ജയൻബാബു, കെ സി വിക്രമൻ, ആർ രാമു, കെ എസ്‌ സുനിൽകുമാർ, എസ്‌ പുഷ്‌പലത, കെ ശശാങ്കൻ, വി എസ്‌ പത്മകുമാർ, എ ഗണേശൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top