തിരുവനന്തപുരം
"എന്റെ ഇന്ത്യ–-എവിടെ ജോലി, എവിടെ ജനാധിപത്യം–-മതനിരപേക്ഷതയുടെ കാവലാളാകുക' എന്ന മുദ്രാവാക്യമുയർത്തി തിങ്കളാഴ്ച പൂജപ്പുര മൈതാനിയിൽ ഡിവൈഎഫ്ഐ ഫ്രീഡം സ്‌ട്രീറ്റ് സംഘടിപ്പിക്കും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
അരലക്ഷത്തോളം യുവാക്കൾ മൈതാനിയിൽ ഒന്നിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 19 ബ്ലോക്ക് പരിധിയിലും മേഖലാ കേന്ദ്രങ്ങളിലും സംഘാടക സമിതി ഓഫീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ഷാജി എൻ കരുൺ, പ്രേംകുമാർ തുടങ്ങി നിരവധിപേർ പങ്കെടുക്കും. തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയും അഗ്നിപഥ് പോലെ യുവജനങ്ങൾക്കെതിരായ പദ്ധതികൾക്കെതിരെയും മുഴുവൻ യുവാക്കളും രംഗത്തിറങ്ങണമെന്ന് അഭ്യർഥിച്ചു.
പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..