26 April Friday

ഇവിടെയുണ്ട്‌ 
‘സ്വാതന്ത്ര്യക്കഥ ’

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

‘സ്വാതന്ത്ര്യസമര ചരിത്രം: ഏടുകളിലൂടെ’ കൈപ്പുസ്തകം ഫാ. ടി ബാബു വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസിന് നൽകി പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം 
സ്വാതന്ത്ര്യസമര ചരിത്രം കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുംവിധം അവതരിപ്പിച്ച്‌ അധ്യാപകർ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം: ഏടുകളിലൂടെ എന്ന് പേരിട്ട കൈപ്പുസ്തകമാണ്‌ അധ്യാപകർ തയ്യാറാക്കിയത്‌. 
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ 1947 ആഗസ്ത്‌ 15 ന് രാജ്യം സ്വതന്ത്രമായതുവരെയുള്ള ചരിത്രത്തിന്റെ പ്രധാന സംഭവങ്ങളുടെ ലഘുവിവരണം പുസ്തകത്തിലുണ്ട്‌. പ്രിൻസിപ്പൽ ഫാ.  ടി ബാബു വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസിന് നൽകി പുസ്‌തകം പ്രകാശിപ്പിച്ചു. 
പട്ടം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിഭാഗം സബ്ജക്ട് കൗൺസിൽ ലീഡർ ബിന്നി സാഹിതിയാണ് എഡിറ്റർ. അധ്യാപകരായ ലാൽ എം തോമസ്, ആർ സുനി, സെൽവി, സുജല, മേഴ്സി ഫിലിപ്പ്, ആർ ബിന്ദു, അനുലേഖ ഫിലിപ്പ് എന്നിവരാണ് എഴുത്തുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top