25 April Thursday

പെൺകുട്ടിയുടെ ആത്മഹത്യ; 
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
വിതുര
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. മേമല സ്വദേശി നന്ദനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച കേസിലെ പ്രതിയായ വലിയവേങ്കോട് അരുൺ സദനത്തിൽ കിരൺകുമാറി (26)നെയാണ് വിതുര പൊലീസ് അറസ്റ്റുചെയ്തത്. 
ഏപ്രിൽ 30ന്‌ വീട്ടിൽ ആരുമില്ലാത്തപ്പോഴാണ്‌ നന്ദന ആത്മഹത്യ ചെയ്തത്‌. കിരണുമായി അടുപ്പത്തിലായിരുന്നു. വീട്ടുകാർ ചേർന്ന് രണ്ടുവർഷത്തിനുശേഷം വിവാഹം നടത്താമെന്ന ധാരണയിലുമെത്തി. എന്നാൽ, കിരൺ വിവാഹത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. 
ആത്മഹത്യക്ക് തൊട്ടുമുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ്‌ ആത്മഹത്യ ചെയ്തത്‌. യുവതിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് തെളിവുകൾ ലഭിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top