25 April Thursday
തീരദേശ ജലപാത

ഭൂമി ഏറ്റെടുക്കൽ പാക്കേജ് ആകർഷകം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
കഴക്കൂട്ടം 
തീരദേശ ജലപാത കഠിനംകുളം പഞ്ചായത്തിൽ 116 വീട്ടുകാരെ പുനരധിവസിപ്പിക്കും.ഭൂമി വിട്ടുനൽകുന്നവർക്ക് 10 ലക്ഷം രൂപ
നഷ്ടപരിഹാരം. നിലവിലുള്ള വീടുകളുടെ വില നിർണയിച്ച് ആ തുകയും നൽകും. അതോടൊപ്പം പൊളിച്ചുമാറ്റുന്ന വീടിന്റെ അവശിഷ്ടങ്ങൾ ഉടമയ്ക്ക് ആവശ്യമെങ്കിൽ സ്വന്തമാക്കാം .
പുതിയ വീട് നിർമിക്കുന്നതുവരെയുള്ള കാലയളവിൽ വാടകയ്ക്ക് താമസിക്കാൻ 50,000 രൂപ വീതം രണ്ട് തവണ കൈമാറും.
നഷ്ടപരിഹാരത്തുക  ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയശേഷം മാത്രം
ഭൂമി വിട്ടുനൽകിയാൽ മതി. വസ്തുവിന് കൈവശരേഖകൾ ഇല്ലാത്തവരുടെ പക്കൽനിന്നും ഭൂമി ഏറ്റെടുത്ത്‌ ആകർഷകമായ നഷ്ടപരിഹാരം നൽകുന്നത്  എടുത്തുപറയേണ്ട കാര്യമാണെന്ന്‌  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് ഹരിപ്രസാദ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top