29 March Friday

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

മെഡിക്കൽ ക്യാമ്പ് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ്
ഡിവൈഎഫ്ഐ ആയുർവേദ യൂണിറ്റ്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കിഴുവിലം മേഖലാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച രതീഷിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പും -രക്തദാന ക്യാമ്പും സംഘടിപ്പിച്ചത്.  മുടപുരം ഭാരത് ആയുർവേദ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഴുവിലം ലോക്കൽ സെക്രട്ടറി ആർ കെ ബാബു അധ്യക്ഷനായി.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിന് ഡോ. സൂസൻ നേതൃത്വം നൽകി. ആർ അജിത്‌, മേഖലാ സെക്രട്ടറി പ്രമോദ്, കിരൺ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശരത്, രമ്യ ശ്യാം, നിതീഷ്, ബിജു, പി ആർ സുഭാഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top