19 April Friday

മുദാക്കലിൽ തെളിനീരൊഴുകും

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

മുദാക്കൽ പഞ്ചായത്ത് "തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള മാമം നദി ശുചീകരണം 
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
മുദാക്കൽ പഞ്ചായത്തിന്റെ  "തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള മാമം നദി ശുചീകരണം ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്തിലെ പരുത്തൂരിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അധ്യക്ഷനായി. വാർഡംഗം സുചേതകുമാർ സ്വാഗതവും എൻആർഇജി അസി. എൻജിനിയർ എസ് സുജ നന്ദിയും പറഞ്ഞു. 
സിപിഐ എം  മുദാക്കൽ  ലോക്കൽ  സെക്രട്ടറി എം ബി ദിനേശ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം കെ സി മോഹനൻ എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തേടെ  തൊഴിലുറപ്പ്  തൊഴിലാളികളുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി മുദാക്കൽ പഞ്ചായത്തിലെ ചെമ്പൂര്, കട്ടിയാട്, കുരിക്കകം, ഊരുപൊയ്ക, ഇടയ്ക്കോട്, കട്ടയിൽക്കോണം വാർഡുകളിൽ ജലസഭയും ജലനടത്തവും  സംഘടിപ്പിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top