18 December Thursday
ബിഎസ്എൻഎൽ നിക്ഷേപത്തട്ടിപ്പ്‌

ഒരാൾകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
തിരുവനന്തപുരം
ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പുകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറാം പ്രതി കവടിയാർ സ്വദേശി പി ആർ മൂർത്തിയെയാണ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി സജാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഗോപിനാഥൻ നായരെ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
 
ഗോപിനാഥൻ നായരുടെ സഹായിയാണ് സംഘം ഡയറക്ടർ ബോർഡ് അംഗം കൂടിയായ മൂർത്തി. ഒളിവിലായിരുന്ന ഇയാളെ നന്ദൻകോടു നിന്നാണ് പൊലീസ് പിടിച്ചത്. ഗോപിനാഥൻ നായരുടെയും മൂന്നാം പ്രതി രാജീവിന്റെയും ഇടപാടുകളെക്കുറിച്ച് മൂർത്തിക്ക് അറിയാമായിരുന്നുവെന്നാണ് നിഗമനം. 
 
ഇയാളെ ചോദ്യം ചെയ്യുന്നതു വഴി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകും. കസ്റ്റഡിയിലായ ഗോപിനാഥൻ നായരെ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയനാക്കും. മൂർത്തിയെ ബുധനാഴ്ച തിരുവനന്തപുരം ജെഎഫ്സിഎം (11) കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top