17 September Wednesday

ഇന്ത്യ ബുക്ക് ഓഫ് 
റെക്കോഡ്സിൽ ഇടം നേടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
പാറശാല
സ്വന്തം കരവിരുതിൽ തെളിഞ്ഞ പ്രധാനമന്ത്രിമാർ കിരണിനെ എത്തിച്ചത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരെയും ഒരു മണിക്കൂർ 42 മിനിറ്റ് കൊണ്ട് കരിക്കട്ടയിൽ വരച്ചതിനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. 
ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഇൗ ഇരുപത്തിയേഴുകാരന്റെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം. ധനുവച്ചപുരം ഐടിഐ യിൽനിന്ന് വയർമാൻ ട്രേഡ് പഠിച്ച് വിജയിച്ച കിരൺ തിരുവനന്തപുരം ആര്യശാലയിലെ പവർ ടൂൾസ് സ്ഥാപനത്തിലെ മെക്കാനിക്കാണ്. അമരവിള നടൂർകൊല്ല മൂലയിൻവിളാകം വീട്ടിൽ പരേതനായ ക്രിസ്തുദാസ്–- പുഷ്പമ്മ ദമ്പതിമാരുടെ മകനാണ്‌. പികെഎസ് ധനുവച്ചപുരം ലോക്കൽ കമ്മിറ്റി കിരണിനെ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി അനീഷ് പൊന്നാട അണിയിച്ചു. ഏരിയ കമ്മിറ്റിയംഗം സുകുമാരൻ, നവീൻ, റെജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top