25 April Thursday

കെഎസ്‌ആർടിസി ബസിന്റെ 
ഗ്ലാസ്‌ തകർത്തയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
നെടുമങ്ങാട്
കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. ആനാട് വില്ലേജിൽ കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി(38, രാജേഷ്)യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
കഴിഞ്ഞ 12ന് പകൽ 3.30നാണ്‌ സംഭവം. നെടുമങ്ങാട്ടുനിന്ന്‌ ആറ്റിങ്ങലിലേക്ക് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന്റെ പിൻഗ്ലാസ് പഴകുറ്റി ഭാഗത്തുവച്ച്  സുനി കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ പരാതിയിലാണ്‌ പൊലീസ് കേസെടുത്തത്‌.   
നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ്ഐ സുനിൽ ഗോപിയും ചേർന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top