26 April Friday

ദേശാഭിമാനി വരിസംഖ്യയും 
ലിസ്റ്റും ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

വർക്കല ഏരിയയിലെ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങുന്നു

വർക്കല
വർക്കല ഏരിയയിലെ ഇടവ, ഇലകമൺ, ചെമ്മരുതി, പാളയംകുന്ന്, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, വർക്കല സൗത്ത്, നോർത്ത് ലോക്കലുകളുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്ന്‌ സ്വരൂപിച്ച ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും വാർഷിക വരിസംഖ്യയും ലിസ്റ്റും ലോക്കൽ സെക്രട്ടറിമാരിൽ നിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി.
ഏരിയ കമ്മിറ്റി അംഗം എം കെ യൂസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ സെക്രട്ടറി എസ് രാജീവ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, ബി എസ് ജോസ്, വി സത്യദേവൻ, എസ് സുന്ദരേശൻ, എ എച്ച് സലിം , എ നഹാസ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top