19 April Friday

പൂന്തുറയിൽ 1.63 കോടിയുടെ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
തിരുവനന്തപുരം 
പൂന്തുറ വാർഡിൽ നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്‌ 1.63 കോടി രൂപയുടെ വികസന പദ്ധതികൾ. ആയുഷ് ഹോളിസ്റ്റിക് സെന്റർ, ഹൈടെക് മാർക്കറ്റ്, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള മീറ്റിങ് ഹാൾ, വൃദ്ധസദനം, പിഎസ്‌സി സ്റ്റഡി സെന്റർ എന്നിവയുടെ ഉദ്ഘാടനം മേയർ കെ ശ്രീകുമാർ നിർവഹിച്ചു. കൗൺസിലർ പീറ്റർ സോളമൻ പങ്കെടുത്തു.
 45 ലക്ഷം രൂപ ചെലവിട്ടാണ് ചേരിയമുട്ടത്ത് ഹൈടെക് മാർക്കറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. നഗരസഭയുടെ 20 ലക്ഷവും സർക്കാർ വിഹിതമായ 45 ലക്ഷം രൂപയുമാണ് ആയുഷ് സെന്ററിനായി ചെലവിട്ടത്. വൃദ്ധസദനത്തിന്‌ ചെലവ് 21 ലക്ഷം രൂപയാണ്. സ്റ്റഡി സെന്ററിന് 17 ലക്ഷവും മീറ്റിങ് ഹാള്‍ നിർമാണത്തിന്‌ 15 ലക്ഷവും ചെലവിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top