02 October Monday

വാഹനങ്ങൾ കൂട്ടിയിടിച്ച്‌ 
3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
നേമം
ദേശീയപാതയിൽ കാരയ്ക്കാമണ്ഡപം ജങ്‌ഷനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശനി വൈകിട്ട്‌ തിരുവനന്തപുരത്തുനിന്ന് പ്രാവച്ചമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സിഫ്റ്റ് ഡിസയർ കാർ നിയന്ത്രണം വിട്ട് റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം മുന്നോട്ടുനീങ്ങി സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചിട്ടു. ഇയാളുടെ കൈക്ക് പരിക്കേറ്റു. ഒരു ബൈക്ക്‌ യാത്രക്കാരനെയും ഇടിച്ചു. 
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളിൽ രണ്ടെണ്ണം തകർന്നു. സ്വിഫ്‌റ്റ്‌ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായി തകർന്നു. നേമം പൊലീസ് വാഹനങ്ങൾ സ്ഥലത്തുനിന്ന് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top