18 September Thursday

സഹകരണമേഖലയെ തകർക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേമം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം 
ഒ എസ് നിഷ ഉദ്ഘാടനം ചെയ്യുന്നു

നേമം
സഹകരണമേഖലയെ ദുഷ്പ്രചാരണങ്ങളിലൂടെ തകർക്കാനുള്ള സംഘടിതനീക്കത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേമം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജയന്തി നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ഒ എസ് നിഷ ഉദ്ഘാടനം ചെയ്തു. 
എസ്‌ കെ പ്രീജ, വി ബിന്ദു, സി സിന്ധു, അനുശ്രീ എന്നിവർ പ്രസീഡിയമായി. എരിയ പ്രസിഡന്റ് എസ് കെ പ്രീജ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ജി ശാരിക, സെക്രട്ടറി വി അമ്പിളി, ഏരിയ സെക്രട്ടറി ടി മല്ലിക, സിപിഐ എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, പി ടൈറ്റസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : എം സന്ധ്യ (പ്രസിഡന്റ്), എസ് കെ പ്രീജ, ബി എൽ ഹേമ (വൈസ് പ്രസിഡന്റുമാർ), സി സിന്ധു (സെക്രട്ടറി), എ മിനി, സബീറാബീഗം (ജോയിന്റ് സെക്രട്ടറിമാർ), വി ബിന്ദു (ട്രഷറർ). 16 ന് പൊതുസമ്മേളനം ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top