16 April Tuesday

പ്രഭാവർമ്മയെയും 
ജോർജ് ഓണക്കൂറിനെയും ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ പ്രഭാവർമ്മയെയും ഡോ. ജോർജ് ഓ ണക്കൂറിനെയും മന്ത്രി സജി ചെറിയാൻ ആദരിച്ചപ്പോൾ. 
പന്ന്യൻ രവീന്ദ്രൻ, ശ്രീകുമാരൻ തമ്പി, വി മധുസൂദനൻ നായർ, മധുപാൽ, പ്രേംകുമാർ എന്നിവർ സമീപം

തിരുവനന്തപുരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ പ്രഭാവർമ്മയെയും ഡോ. ജോർജ് ഓ ണക്കൂറിനെയും ആദരിച്ചു.
 ഭാരത് ഭവൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  സംയുക്തമായാണ്‌ "ചെമ്പനീർ' ചടങ്ങ്‌ സംഘടിപ്പിച്ചത്‌.  
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. 
സാമൂഹ്യമൂല്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും മുറുകെപ്പിടിച്ച എഴുത്തുകാരാണ്‌ ഇരുവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ ആദരിച്ചു.  സിപിഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ശ്രീകുമാരൻ തമ്പി, പ്രൊ ഫ. വി മധുസൂദനൻ നായർ, പള്ളിയറ ശ്രീധരൻ, പ്രേംകുമാർ, പ്രമോദ്‌ പയ്യന്നൂർ, റോബിൻ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.  
പ്രഭാവർമ്മ രചിച്ച ചലച്ചിത്ര ഗാനങ്ങളുടെയും ഡോ. ജോർജ് ഓണക്കൂർ തിരക്കഥ രചിച്ച ഉൾക്കടലിലെ ഗാനങ്ങളുടെയും നൃത്താവിഷ്കാരവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top