12 July Saturday

കെജിഒഎ സൗത്ത്‌ ജില്ലാ 
സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കെ ജി ഒ എ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ തിരുവനന്തപുരം സൗത്ത്‌ 40–-ാം ജില്ലാ സമ്മേളനത്തിന്‌ വെള്ളിയാഴ്ച തുടക്കം. സമ്മേളനത്തിനു മുന്നോടിയായി ബി ടി ആർ ഹാളിൽ ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിച്ച ബി സുരേന്ദ്രൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. രാജ്യത്ത്‌ വർഗീയത ആളിക്കത്തിക്കുന്ന നടപടികൾ അതിവേഗം നടത്തുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ മന്ത്രി പറഞ്ഞു.
ജില്ലാ സെക്രട്ടറി എസ്‌ എസ്‌ ബിജി അധ്യക്ഷയായി. സെക്രട്ടറി എ മൻസൂർ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം എന്നിവ ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാർ അവതരിപ്പിച്ചു. ശനിയാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ട്രേഡ്‌ യൂണിയൻ പ്രഭാഷണം നടത്തും. 
ഭാരവാഹികൾ
ജില്ലാ സെക്രട്ടറിയായി എ മൻസൂറിനെയും  പ്രസിഡന്റായി എസ്‌ എസ്‌ ബിജിയെയും ട്രഷററായി ഇ നിസാമുദ്ദീനെയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:  എസ്‌ വി ശിശിർ, ടി അജയകുമാർ(ജോയിന്റ്‌ സെക്രട്ടറിമാർ),  വി സുഭാഷ്‌, എസ്‌ അജിത്‌ (വൈസ്‌ പ്രസിഡന്റുമാർ).
വനിതാ കൺവീനർ എൻ സിന്ധു അടങ്ങുന്ന എട്ടംഗ ജില്ല സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. 
ആർ ശ്രീകാന്ത്‌, എ സുൽഫിക്കർ, എസ്‌ ആർ സാന്റി, എസ്‌ എൻ ഷംനാദ്‌, എം ഗോപകുമാർ, സുരേഷ്‌ കണ്ണേരി, കെ എസ്‌ സുരേഷ്‌കുമാർ എന്നിവരാണ്‌ മറ്റ്‌ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ. കൂടാതെ 25 അംഗ ജില്ല കമ്മിറ്റിയെയും 46 സംസ്ഥാന കൗൺസിൽ അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top