20 April Saturday

അനസ് അൻസാരിയുടെ പര്യടനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കെ ടി കുന്നിൽ എൽഡിഎഫ് സ്ഥാനാർഥി അനസ് അൻസാരിയുടെ തെരഞ്ഞെടുപ്പ് പര്യടനം ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു

വെഞ്ഞാറമൂട്
കല്ലറ പഞ്ചായത്ത് കെ ടി കുന്ന് വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി അനസ് അൻസാരിയുടെ പര്യടനം അവസാനിച്ചു. പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി 
 ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു. എം എസ് ഖാൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ പി സന്തോഷ് കുമാർ, ആർ മോഹനൻ, എസ് കെ സതീഷ്, വി എസ് ആതിര, എ മോഹനൻ നായർ, ജി ജെ ലിസി, ബിൻഷാ ബി ഷറഫ്, കെ ഷീലാകുമാരി, കെ എസ് നിഖില തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ  സ്വീകരണത്തിനുശേഷം കെ ടി കുന്നിൽ പര്യടനം അവസാനിച്ചു.
തെരഞ്ഞെടുപ്പ് 
പൊതുയോഗം
അനസ് അൻസാരിയെ വിജയിപ്പിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 
എം എസ് ഖാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ എ സലിം, കെ പി സന്തോഷ്കുമാർ, ആർ മോഹനൻ, എസ് കെ സതീഷ്, എ മോഹനൻനായർ, ജി ജെ ലിസി, ബിൻഷ ബി ഷറഫ്, പാങ്ങോട് ചന്ദ്രൻ, ചേപ്പിലോട് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top