29 March Friday

എംഇആർസി സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

നെടുമങ്ങാട്
കുടുംബശ്രീയുടെ കീഴിൽ ആരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററുകൾ സംരംഭകത്വ വികസന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന്  മന്ത്രി എം ബി രാജേഷ്. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിന്റെ (എംഇആർസി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട മാർഗനിർദേശത്തിലേതുപോലെ  ബ്ലോക്ക്‌ തലത്തിൽ എംപ്ലോയബിലിറ്റി സെന്ററുകളായി എംഇആർസികൾ പ്രവർത്തിക്കും. വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ഉപജീവന മേഖലയെ ശക്തിപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംരംഭങ്ങളെ വളർത്താനുള്ള മികച്ച സംവിധാനമായിരിക്കും മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററുകൾ. യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതോടൊപ്പം സംരംഭം തുടങ്ങുന്നതിനാവശ്യമായ പിന്തുണകളും ഇതുവഴി  ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 
മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.  പദ്ധതിയുടെ  ലോഗോയും മന്ത്രി ജി ആര്‍ അനില്‍ പ്രകാശിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിച്ചു.  ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലും എംഇആർസി പ്രവർത്തനം ആരംഭിക്കും. മാർച്ച് 31നകം വയനാട് ഒഴികെ ബാക്കിയുള്ള ഒമ്പത് ജില്ലകളിലും എംഇആർസി പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
നെടുമങ്ങാട് നഗരസഭാധ്യക്ഷ സി എസ് ശ്രീജ, എംഎൽഎമാരായ ഡി കെ മുരളി, ജി സ്റ്റീഫൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, പഞ്ചായത്ത് പ്രസിഡന്റുമാരായ യു ലേഖ റാണി, ആർ കല, ബീന ജയൻ, എസ്  ശൈലജ,  എസ് മിനി,  ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എസ് സുനിത, നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി സതീശൻ, ജില്ലാപഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത്, കൗൺസിലർ സിന്ധു കൃഷ്ണകുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എ എസ്  ശ്രീകാന്ത്, എംഇആർസി ചെയർപേഴ്സൺ സീനത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.ബി നജീബ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top