24 April Wednesday

മത്സ്യത്തൊഴിലാളികളെ 
രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കോവളം
എൻജിൻ തകരാറിലായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. പൂന്തുറ സ്വദേശികളായ ബർക്കുമാൻ(49), മുത്തയ്യ(54), ജെറോം(65) എന്നിവരെയാണ്  കോസ്റ്റൽ പൊലീസ് ഗ്രേഡ് എസ്ഐ യേശുദാസൻ, സിപിഒ വിപിൻ രാജ് എന്നിവരുൾപ്പെട്ട പട്രോൾ ബോട്ട് സംഘം  കരയിലെത്തിച്ചത്. ഇവരുടെ മത്സ്യബന്ധന ബോട്ടിനെ പട്രോൾ ബോട്ടിൽ   കെട്ടിവലിച്ച് കരയിൽ എത്തിക്കുകയായിരുന്നു. 
ബുധനാഴ്‌ച പുലർച്ചെ കടലിൽ പോയതായിരുന്നു ഇവർ. 10 നോട്ടിക്കൽ മൈൽ എത്തിയപ്പോൾ എൻജിൻ തകരാറിലായതിനെത്തുടർന്ന്  സംഘം കരയിലേക്ക് തുഴഞ്ഞു. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് പട്രോൾ ബോട്ട് സഹായവുമായി എത്തുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top