29 March Friday

പ്രാർഥനാഗീതം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ധനുവച്ചപുരം ഗവ. ഐടിഐയുടെ പ്രാർഥനാഗീതം സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിക്കുന്നു

പാറശാല
ധനുവച്ചപുരം ഗവ. ഇന്റർനാഷണൽ ഐടിഐയുടെ പ്രാർഥനാഗീതം സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ്‌, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ലാൽ കൃഷ്ണൻ, എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എസ് നവനീത്കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി ആർ സലൂജ, വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി താണുപിള്ള, കെ വി പത്മകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് എസ് വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 
ധനുവച്ചപുരം ഐടിഐ സീനിയർ ഇൻസ്ട്രക്ടറായ എസ് ഹരിലാൽ രചിച്ച പ്രാർഥനാഗീതത്തിന് സംഗീതം നൽകിയത് പി ജി ശശി ആണ്. ഈ ഗാനം ഐടിഐയുടെ പ്രാർഥനാഗാനമായി ദിവസേന അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top