29 March Friday

നിത്യോപയോഗ സാധനങ്ങൾക്കുമേലുള്ള 
ജിഎസ്ടി പൂർണമായും ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കർഷകസംഘം പേരൂർക്കട ഏരിയ സമ്മേളനം വർക്കിങ്‌ കമ്മിറ്റി അംഗം 
എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

പേരൂർക്കട
 നിത്യോപയോഗ സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്ന് കർഷകസംഘം പേരൂർക്കട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാച്ചാണി ബാലകൃഷ്ണൻ നഗറിൽ (എംഎകെ ഓഡിറ്റോറിയം) നടന്ന സമ്മേളനം വർക്കിങ്‌ കമ്മിറ്റി അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എസ് ശ്യാമളകുമാർ അധ്യക്ഷനായി. സെക്രട്ടറി ടി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, പ്രസിഡന്റ്‌ വി എസ് പത്മകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ ജയദേവൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എം എം ബഷീർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി ബാലചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വേലായുധൻ, എസ് അംബിക കുമാരി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: എസ് ശ്യാമളകുമാർ (പ്രസിഡന്റ്‌), ടി സുനിൽ കുമാർ (സെക്രട്ടറി), കെ വിജയകുമാരൻനായർ (ട്രഷറർ). പൊതുസമ്മേളനവും റാലിയും ശനി വൈകിട്ട്‌ 5ന്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എം മണി ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top