16 April Tuesday

പൊലീസിനെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
വർക്കല
പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിൽ മൂന്നു പേർ പിടിയിലായി. പുന്നമൂട് നെടുംപുറത്തുവിള വീട്ടിൽ മണിരാജ് (28), പുന്നമൂട് കിടങ്ങിൽ പുതുവൽ വീട്ടിൽ അപ്പു (25), പുന്നമൂട് തേരകുളം ചരുവിള വീട്ടിൽ വിഷ്ണു (28) എന്നിവരാണ് പിടിയിലായത്. ബുധൻ രാത്രിയാണ് സംഭവം.
 
പുന്നമൂട് കോളനിയിൽ  മദ്യപസംഘം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി പൊലീസിന് ലഭിച്ചിരുന്നു.  തുടർന്ന് മൂന്ന് പൊലീസുകാർ ജീപ്പിൽ കോളനിയിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപസംഘം പൊലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ആക്രമണത്തിനിരയായ പൊലീസുകാർ  അറിയിച്ചതിനെ തുടർന്ന് ആറംഗ പൊലീസ് സംഘം കൂടി കോളനിയിലെത്തി. ഇവരെയും  മദ്യപസംഘം ആക്രമിച്ചു.വർക്കല  എസ്ഐ ഉൾപ്പെടെ ഒമ്പത്‌ പൊലീസുകാർക്ക് പരിക്കേറ്റു.  എസ്ഐ രാഹുലിന്റെ മാല മദ്യപസംഘം  പൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേൽപ്പിക്കുകയും ചെയ്തു. എഎസ്ഐമാരായ മനോജ്, ബിജു, സിപിഒമാരായ പ്രശാന്ത്, റാംക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ, ശ്യാംലാൽ, ഷജീർ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. എഎസ്ഐ മനോജിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top