26 April Friday

6 മാസത്തിനകം കെഎസ്ആർടിസി 
സ്വയംപര്യാപ്തമാകും: ബിജു പ്രഭാകർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സംഘടിപ്പിച്ച അമ്പതിന്റെ നിറവ്‌ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര
കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി ആറു മാസത്തിനകം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കോർപറേഷൻ ചെയർമാൻ ആൻഡ്‌ മാനേജിങ്‌ ഡയറക്ടർ ബിജു പ്രഭാകർ. ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് നിരവധി നൂതന പദ്ധതികൾ നടപ്പാക്കും.  യാത്രാ പ്രേമികൾക്കായി ടൂറിസം വകുപ്പും ഇതര ടൂർ പ്രൊമോട്ടർമാരുമായി കൈകോർത്ത് അന്തർസംസ്ഥാന യാത്രകളും ബജറ്റ് ടൂറിസം വിഭാഗം ആവിഷ്കരിച്ചു നടപ്പാക്കും. നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമ്പതിന്റെ നിറവിൽ  ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
രണ്ടു വർഷത്തിനകം വിവിധ ട്രാവൽ ഏജൻസികളുമായി കൈകോർത്ത് രാജ്യാന്തര ടൂറുകളും വിഭാവനം ചെയ്യും. പരിസ്ഥിതിസൗഹൃദ യാത്രകൾക്കായി കൂടുതൽ വൈദ്യുത ബസ് യാത്രകൾ പ്രോത്സാഹിപ്പിക്കും. ക്ലസ്റ്റർ ഓഫീസർ എസ് മുഹമ്മദ് ബഷീർ അധ്യക്ഷനായി. 
നെയ്യാറ്റിൻകര ഡിപ്പോയിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. വിവിധ യാത്രകളുടെ ഭാഗമായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലെയും സെൽഫി കോണ്ടസ്റ്റിലെയും വിജയികൾക്ക് നിംസ് മാനേജിങ്‌ ഡയറക്ടർ എം എസ് ഫൈസൽഖാൻ സമ്മാനം വിതരണം ചെയ്തു. 
ചടങ്ങിൽ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി  അനിൽകുമാർ,ബജറ്റ് ടൂറിസം സെൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജേക്കബ്‌ സാംലോപ്പസ്, അസി. ക്ലസ്റ്റർ ഓഫീസർ സജിത് കുമാർ , സെൽ സ്റ്റേറ്റ് കോ–- ഓർഡിനേറ്റർ പ്രശാന്ത്, ജില്ലാ കോ–-- ഓർഡിനേറ്റർ ജയകുമാർ, എൻ കെ രഞ്ജിത്, ടി ഐ സതീഷ് കുമാർ തുടങ്ങിയവർ  സംസാരിച്ചു. 
ബജറ്റ് ടൂറിസം യാത്രകളുടെ അവിസ്മരണീയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ച ചിത്രം ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top