24 April Wednesday

ഏറെയിഷ്ടം ‘അമ്മ’യെ

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022
തിരുവനന്തപുരം
ഇഷ്ടപ്പെട്ട മലയാളം വാക്ക്‌ അമ്മ, അക്ഷരം ‘അ’. സാക്ഷരതാ മിഷൻ ഇഷ്ടമുള്ള വാക്കും അക്ഷരവും എഴുതാൻ അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗംപേരും എഴുതിയത്‌ ഇവ രണ്ടുമാണ്‌.   
കനകക്കുന്നിലെ ഒളിമ്പിക് എക്സ്പോ സാക്ഷരതാ മിഷൻ സ്റ്റാളിലായിരുന്നു മത്സരം. പങ്കെടുത്ത 343 പേർ ‘അമ്മ’ എന്നെഴുതി. മലയാളം, സന്തോഷം, സ്നേഹം, അച്ഛൻ, കേരളം, മഴ, സാക്ഷരത എന്നീ വാക്കുകളുകളാണ്‌ തൊട്ടുപിന്നിൽ. 
‘അ'യാണ് ഏറ്റവും കൂടുതൽ പേർ എഴുതിയ അക്ഷരം. 375 പേരെഴുതി. നറുക്കെടുപ്പിലൂടെ  ബാലരാമപുരം സ്വദേശി അമീർ അലി –-റഫീന ദമ്പതികളുടെ മകൻ അഞ്ച് വയസ്സുകാരൻ അഹാൻ, കായികവകുപ്പ്‌ ഉദ്യോഗസ്ഥ കോഴിക്കോട് സ്വദേശി  ദീപ, കിള്ളിപ്പാലം സ്വദേശിനി കൃഷ്ണകുമാരി, 10–-ാം ക്ലാസ് വിദ്യാർഥി അനാമിക, പോത്തൻകോട് സ്വദേശിനി  ആതിര, വട്ടിയൂർക്കാവ് സ്വദേശിനി മല്ലിക എന്നിവർ സമ്മാനാർഹരായി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സി അശോകൻ സമ്മാനം  നൽകി. എക്സ്പോയിൽ സാക്ഷരതാ മിഷന്റെ നാഴികക്കല്ലുകളും പദ്ധതികളും വിശദമാക്കുന്ന ചിത്രപ്രദർശനവും വീഡിയോ പ്രദർശനവുമുണ്ടായിരുന്നു. പത്ത്‌,  ഹയർ സെക്കൻഡറി കോഴ്സുകളുടെ ഓൺലൈൻ സ്പോർട്ട് രജിസ്ട്രേഷനും സർട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ ഏഴാം ബാച്ചിലേക്കുള്ള രജിസ്ട്രേഷനുള്ള അവസരവും പാഠപുസ്തകങ്ങൾ വാങ്ങാനുള്ള സൗകര്യവുമൊരുക്കിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top