26 April Friday

കോവിഡ്‌കാലം രംഗനാഥിന്‌ മനഃപാഠം

സ്വന്തം ലേഖകൻUpdated: Wednesday Aug 10, 2022

ഡിഫറന്റ് ആര്‍ട് സെന്ററിലെ അണ്‍വെയ്‌ലിങ്‌ ദ അണ്‍ബിലീവബിള്‍ പദ്ധതി ഉദ്‌ഘാടന ചടങ്ങിൽ രംഗനാഥുമായി സംവദിക്കുന്ന കെ കെ ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്‌ എന്നിവർ. ഗോപിനാഥ് മുതുകാട്, രംഗനാഥിന്റെ അമ്മ സന്ധ്യ, ഡോ. വി എം നിഷ തുടങ്ങിയവർ സമീപം

കഴക്കൂട്ടം 
2020 ഡിസംബര്‍ ഒമ്പതിലെ കോവിഡ് ബാധിതരുടെ എണ്ണമെത്ര. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈ ലജയുടെ ചോദ്യംകേട്ട മാത്രയിൽ രംഗനാഥിന്റെ ഉത്തരമെത്തി, 4875. കേട്ടുനിന്നവരുടെ കണ്ണിലെ കൗതുകം ഉത്തരം ശരിയെന്നറിഞ്ഞപ്പോൾ അത്ഭുതമായി വിടർന്നു. ഡിഫറന്റ് ആര്‍ട് സെന്ററിലെ അണ്‍വെയ്‌ലിങ്‌ ദ അണ്‍ബിലീവബിള്‍ എന്ന പദ്ധതി ഉദ്‌ഘാടന ചടങ്ങിലാണ്‌ ഏവരെയും അത്ഭുതത്തുമ്പത്തിരുത്തിയ വിസ്മയമുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്‌. 
ഈ കണക്കു മാത്രമല്ല, കെ കെ ശൈലജയുടെയും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെയും വാഹന നമ്പര്‍ ഓർത്തെടുത്തും രംഗനാഥ് എന്ന 18 വയസ്സുകാരന്‍ കൗതുകമായി. 2005 മുതലുള്ള എല്ലാ കലണ്ടര്‍ വിശേഷങ്ങളും രംഗനാഥിന്‌ കാണാപാഠമാണ്. സെന്റ് മേരീസ് പട്ടം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന്‌ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷമാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ര ണ്ടാമത്തെ ബാച്ചിലെത്തുന്നത്. സെന്ററിലെ ഗവേഷണ കേന്ദ്രമായ സയന്‍ഷ്യയിൽ പരിശീലനം നേടുന്നുണ്ട്‌. ഡോ. വി എം നിഷയാണ് പരിശീലക. 
രംഗനാഥിന്റെ ബുദ്ധിവൈഭവത്തെക്കുറിച്ച് വാക്കുകളില്ലെന്നും ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്ര വര്‍ത്തിക്കുന്ന ഇതുപോലൊരു സ്ഥാപനം മറ്റൊരിടത്തുമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. കിന്‍ഫ്ര മാനേജിങ്‌ ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അധ്യക്ഷനായി. 
അനവധി രംഗനാഥുമാരെ കണ്ടെത്തി അവരുടെ പ്രതിഭ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെയെന്നും ഇതിനായി വിദഗ്‌ധരുടെ പ്രത്യേക പരിശീലനം നല്‍കുമെന്നും മാജിക് അ ക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top