26 April Friday

ആനകൾക്ക് സുഖചികിത്സയുമായി ദേവസ്വം ബോർഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആശാ ബിന്ദു ആനയ്ക്ക് ആയുർവേദ 
മരുന്ന് നൽകുന്നു

വർക്കല
ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണമകറ്റാനുമുള്ള കർക്കടക ചികിത്സയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ തുടക്കമായി. 
2019 ലെ ഗജറാണി പട്ടം ലഭിച്ച സരസ്വതി ആനയ്ക്ക് സുഖചികിത്സ ഒരുക്കിയാണ് തുടക്കമായത്. ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്‌ടർ ജയകുമാറിന്റെ നിർദേശങ്ങൾ പാലിച്ചാണ് ചികിത്സ നടത്തുന്നത്. 
ശരീര പുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ ചേർത്ത് ഉരുളകളാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആശാ ബിന്ദു ആനയ്ക്ക് നൽകി. ദേവസ്വം ബോർഡ് സൂപ്രണ്ട് ആർ ഹരിരാജ്, ആനയുടെ ഒന്നാം പാപ്പാൻ രാമചന്ദ്രൻ, രണ്ടാം പാപ്പാൻ സതീഷ് എന്നിവരും സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top