29 March Friday

കൊച്ചുരാജനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കൊച്ചുരാജൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രമർപ്പിക്കുന്നു

മംഗലപുരം 
വെയിലൂരിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ കൊച്ചുരാജനെ അനുസ്‌മരിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തി ൽ നടന്ന പുഷ്‌പാർച്ചനയ്‌ക്കുശേഷം വെയിലൂരിൽ സംഘടിപ്പിച്ച യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനംചെയ്‌തു. 
 
വെയിലൂർ ഗവ. ഹൈസ്‌കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി ആദരിച്ചു. 
സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ ബിജുകുമാർ, ആർ ജയൻ, രഘുനാഥൻ നായർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, വിധീഷ്, എം യാസിർ, കോട്ടറക്കരി ബ്രാഞ്ച് സെക്രട്ടറി ഗിരീശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top