18 April Thursday

കാട്ടാക്കട ടൗൺ വികസനം: 
അതിർത്തി കല്ലിടലിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കാട്ടാക്കട ടൗൺ വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ച് ഐ ബി സതീഷ് എംഎൽഎ തിരികൊളുത്തുന്നു

കാട്ടാക്കട
കാട്ടാക്കട ടൗൺ വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. 100 കോടിയുടേതാണ്‌ പദ്ധതി. പദ്ധതി യാഥാർഥ്യമാകുന്നതോടെ കാട്ടാക്കടയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും. ഐ ബി സതീഷ്‌ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ്‌ ബജറ്റിൽ പദ്ധതിക്കായി തുക വകയിരുത്തിയത്‌. അതിർത്തികല്ലിടലിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജി സ്റ്റീഫൻ എംഎൽഎ മുഖ്യാതിഥിയായി. 
കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ് ലതകുമാരി, വികസന സ്റ്റാൻഡിങ്‌ ചെയർമാൻ എസ് വിജയകുമാർ, ക്ഷേമ ചെയർപേഴ്സൺ റാണി ചന്ദ്രിക, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം വി ജെ സുനിത,  എസ്‌ സുധ, ആർ ജ്യോതി എന്നിവർ സംസാരിച്ചു.
മൂന്ന്‌ ഘട്ടമായാണ്‌ ടൗൺ വികസനം നടപ്പാക്കുന്നത്‌. എത്രയും വേഗം അതിർത്തി കല്ലുകൾ സ്ഥാപിച്ച് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top