24 April Wednesday

കേന്ദ്രത്തിന്‌ താക്കീതുമായി വൈദ്യുതി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

ആറ്റിങ്ങൽ വൈദ്യുതി ഭവന് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ രാമു ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം

സ്വകാര്യമേഖലക്ക്‌ നിയന്ത്രണരഹിതമായി കടന്നുവരാനും ലാഭം കൊയ്യാനും അവസരമൊരുക്കുന്ന വൈദ്യുതി നിയമഭേദഗതി ബിൽ ബിജെപി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതിൽ ജില്ലയിലെ വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. 
53 കേന്ദ്രത്തിലായി 2300ഓളം പേർ പ്രക്ഷോഭത്തിൽ പങ്കാളികളായി. കർഷകരും തൊഴിലാളി വിഭാഗങ്ങളും യുവജന, വിദ്യാർഥി സംഘടനകളും സമരത്തെ അഭിവാദ്യം ചെയ്‌തു.
വെഞ്ഞാറമൂട്
എൻസിസിഒഇഇഇ നെടുമങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന ധർണ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്തു. എ കെ ജിജു അധ്യക്ഷനായി. എ അജയകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പി ജി സുധീർ, എൻ ബാബു, എം എസ് രാജു, വൈ വി ശോഭകുമാർ, ആർ മുരളി, കെ ബാബുരാജ്, അജിക്കുട്ടൻ എന്നിവർ സംസാരിച്ചു. കല്ലറയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് എം റാസി ഉദ്ഘാടനംചെയ്തു. ബിജു അധ്യക്ഷനായി. ജയകുമാർ, മുരളീധരൻ, അംബികദാസ്, വിജയൻ, രവി, സെയ്ഫുദീൻ തുടങ്ങിയവർ സംസാരിച്ചു.
ആറ്റിങ്ങൽ
ആറ്റിങ്ങലിൽ പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  ആർ രാമു  ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി ശശി എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.  പി ഹരിഹരൻ അധ്യക്ഷനായി. ബിനു, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി  ജീവനക്കാരുടെ  പ്രകടനവും നടന്നു.
നെടുമങ്ങാട്
നെടുമങ്ങാട് ഡിവിഷനിലെ അഞ്ച്‌ കേന്ദ്രത്തിലാണു പ്രതിഷേധധർണകള്‍ നടന്നത്. നെടുമങ്ങാട് ധര്‍ണ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും വെഞ്ഞാറമൂട് ധര്‍ണ ഡി കെ മുരളി എംഎല്‍എയും പലോട് വി കെ മധുവും വിതുരയില്‍ മീനാങ്കൽ കുമാറും കല്ലറയില്‍  റാഫിയും ഉദ്ഘാടനം ചെയ്തു. 
എല്‍ എസ് ലിജു, എന്‍ ആര്‍ ബൈജു, കെ എ അസിസ്, കെ റഹിം, പി കെ സാം, സജു, സജീവ് കുമാർ, സുനിൽകുമാർ, ജനാർദനൻ നായർ, ഗിരീഷ് ബി നായര്‍, അജികുമാർ, സരിത, നളിനകുമാരി, ലത്തീഫ്, ബൈജു, സാബു, ബിജു, അനിൽ, മനോജ്, ഷൈജു, സജയൻ, രഞ്ജിനി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top