18 December Thursday

മിയാവാക്കി വനമൊരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മിയാവാക്കി വനം നട്ടുപിടിപ്പിക്കൽ പരിപാടി കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം

കെജിഒഎ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയും ഗവ. ലോ കോളേജ് സുഹൃത്‌കുമാർ ചെയറും എൻഎസ്എസ് യൂണിറ്റും ചേർന്ന്‌ മിയാവാക്കി വനം നട്ടുപിടിപ്പിക്കും. കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ലോ കോളേജ് അങ്കണത്തിൽ  പ്രത്യേകംതയ്യാറാക്കിയ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പൽ ഡോ. മീനാകുമാരി അധ്യക്ഷയായി. കെജിഒഎ നോർത്ത് ജില്ലാ പ്രസിഡന്റ്‌ ജയചന്ദ്രൻ, ഡോ. സജി, അനിരുദ്ധ്, ഡോ. ബിന്ദു എന്നിവർ സംസാരിച്ചു. സുഹൃത്ത് കുമാറിന്റെ ഭാര്യ ഡോ. കെ ടി ശ്രീലതകുമാരി, പി വി ജിൻരാജ്, എസ് കൃഷ്ണകുമാർ, ജെ ജോസഫൈൻ, ദേവി മീന എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top