23 April Tuesday

എസ്എഫ്ഐ ജില്ലാസമ്മേളനത്തിന്‌ വെള്ളിയാഴ്ച തുടക്കമാകും.

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

തിരുവനന്തപുരം

എസ്എഫ്ഐ ജില്ലാസമ്മേളനത്തിന്‌ വെള്ളിയാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പാപ്പനംകോട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ദർശന ഓഡിറ്റോറിയം) ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്  ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. പൊതു ചർച്ചയും വെള്ളിയാഴ്‌ച്ച ആരംഭിക്കും.  സമ്മേളനത്തിന്റെ കൊടിമര, പതാക ജാഥകൾ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ പാറക്കുഴി സുരേന്ദ്രൻ കൊടിമരവും പതാകയും ഏറ്റുവാങ്ങി. 19 ഏരിയ കമ്മിറ്റികളിൽനിന്നും ഒരു സർവകലാശാല കേന്ദ്രത്തിൽനിന്നുമായി 302 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്‌ച സമാപിക്കും. 

കൊടിമര ജാഥ ധനുവച്ചപുരത്തെ സജിൻഷാഹുൽ സ്മൃതി മണ്ഡപത്തിൽനിന്നാണ്‌ പ്രയാണം ആരംഭിച്ചത്‌. സംസ്ഥാന കമ്മിറ്റിയംഗം എസ് കെ ശിൽപ്പ ക്യാപ്റ്റനും ഏരിയ സെക്രട്ടറി ആർ ജി ആശിഷ് മാനേജരുമായ ജാഥ കേന്ദ്ര കമ്മിറ്റി അംഗം വിചിത്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ആഷിക് പ്രദീപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആർ ആർ അനന്തു, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ആർ ഡിബിൻ, ജില്ലാ സെക്രട്ടറിയറ്റംഗം അവ്യകൃഷ്ണ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത്, റെയാൻ എന്നിവർ സംസാരിച്ചു. പതാക ജാഥ മാടൻവിള സക്കീറിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, ക്യാപ്റ്റനും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ എൽ നിരഞ്ജന് കൈമാറി. സിപിഐ എം ലോക്കൽ സെക്രട്ടറി റാഫി, സക്കീറിന്റെ സഹോദരി ഷീബ, എസ്എഫ്ഐ മംഗലപുരം ഏരിയ സെക്രട്ടറി ജയകൃഷ്ണൻ, പ്രസിഡന്റ് മഹേഷ്‌ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top