15 July Tuesday

കിഴുവിലം പഞ്ചായത്ത്‌ ഓഫീസ് നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ചിറയിൻകീഴ് 

പഞ്ചായത്തിൽനിന്ന് ജനങ്ങൾക്ക് നൽകുന്ന സഹായങ്ങളിലും ആനുകൂല്യങ്ങളിലും അർഹത മാത്രമേ പരിഗണിക്കാവൂവെന്നും  അതാണ് സർക്കാർ നയമെന്നും മന്ത്രി വി ശിവൻകുട്ടി. കിഴുവിലം പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച കെട്ടിടം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നടക്കാത്ത പദ്ധതികൾ നടപ്പിലാക്കിയ കാലഘട്ടമാണിത്. വീടില്ലാത്ത മുഴുവൻ ആളുകൾക്കും മൂന്നുവർഷത്തിനകം വീട് നൽകുവാനാകുമെന്നാണ് പ്രതീക്ഷ. അതിനായി ലിസ്റ്റ് പുതുക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വി ശശി എം എൽ എ അധ്യക്ഷനായി. എസ് വാസുദേവൻ സ്മാരക ഡിജിറ്റൽ ഹാൾ വി ജോയിഎംഎൽഎയും ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനവും തൊഴിലുറപ്പ് പദ്ധതി ഡിപിആർ പ്രകാശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം നിർവഹിച്ചു . ഹരിത കർമസേന അംഗങ്ങളെ ബ്ലോക്ക് പ്രസിഡന്റ് പി സി ജയശ്രീ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ മനോന്മണി, ആർ ശ്രീകണ്ഠൻ നായർ, കവിത സന്തോഷ്, എസ് സുലഭ , ജി ഗോപകുമാർ ,എസ് വിനിത , എ എസ് ശ്രീകണ്ഠൻ, ആർ പി നന്ദു രാജ്, മനോജ് ബി ഇടമന ,ജി വേണുഗോപാലൻ നായർ , എൻ വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top