25 April Thursday

പാട്ടത്തിൽ സ്കൂളിൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മംഗലപുരം

പ്ലാൻ ഫണ്ടിൽനിന്നും ഒരു കോടി രൂപ ചെലവഴിച്ചു പാട്ടത്തിൽ ഗവ. എൽപി സ്കൂളിൽ നിർമിച്ച പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷയായി. വി ശശി എംഎൽഎ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വേണുഗോപാലൻ നായർ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അനീജ, സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ, പഞ്ചായത്ത്‌ അംഗങ്ങളായ ജി മുരളീധരൻ, എസ് ശ്രീലത, പി വനജകുമാരി, എസ് ജയ, എഇഒ കെ രവികുമാർ, ആർ രാജശേഖരൻ നായർ, എം ഇ ഷംനാദ്  എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top