29 March Friday

പേരൂർക്കട ഏരിയ സമ്മേളനം: സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
പേരൂർക്കട 
സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാനവും സ്ത്രീമുന്നേറ്റവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കരകുളത്ത് മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ഗീത ഗോപാൽ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ജില്ലാ സെക്രട്ടറി വി അമ്പിളി, ജില്ലാ കമ്മിറ്റി അംഗം ഷൈജാബോബൻ, കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌ യു ലേഖാറാണി തുടങ്ങിയവർ പങ്കെടുത്തു. സിപിഐ എം ലോക്കൽ സെക്രട്ടറി സി അജിത്ത് സ്വാഗതവും ടി ഗീത നന്ദിയും പറഞ്ഞു.  
സിപിഐ എം നെട്ടയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സഹകരണ മേഖല, വെല്ലുവിളികളും പ്രതിരോധവും ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നെട്ടയത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി ബാലചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ഏരിയാകമ്മിറ്റി അംഗങ്ങളായ സി വേലായുധൻ നായർ, ജെ അരവിന്ദൻ, പ്രതിൻ സാജ് കൃഷ്ണ, നെട്ടയം ലോക്കൽ സെക്രട്ടറി ടി ഗോപകുമാർ, പേരൂർക്കട സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബി പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു. കരകുളം സഹകരണ ബാങ്ക് സെക്രട്ടറി ബി ബിജു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top