19 April Friday

ഇടയ്ക്കോട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
ചിറയിൻകീഴ് 
ഇടയ്ക്കോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വിജയ പ്രതീക്ഷയിൽ എൽഡിഎഫ്. 11992 വോട്ടർമാരിൽ അവസാനം ലഭ്യമായ കണക്കുപ്രകാരം 7457 പേർ വോട്ടുരേഖപ്പെടുത്തി. രാവിലെ ഏഴിനാരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 3348 പുരുഷന്മാരും 4109 സ്ത്രീകളും വോട്ടുരേഖപ്പെടുത്തിയതായി അസി. റിട്ടേണിങ് ഓഫിസർ എൽ ലെനിൻ അറിയിച്ചു. 
എൽഡിഎഫ് സ്ഥാനാർഥി ആർ പി നന്ദുരാജും യുഡിഎഫിലെ ആർഎസ്‌പി സ്ഥാനാർഥി ഷിബു കോരാണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി സ്ഥാനാർഥിയായി ടി എൽ ഷീബയുമുണ്ട്. 
കാലാകാലങ്ങളായി എൽഡിഎഫ് വിജയിച്ചു വരുന്ന ഡിവിഷനാണ് ഇടയ്ക്കോട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലവിലെ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക1548 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം, അരികത്തുവാർ, കുറക്കട, മുടപുരം എന്നീ നാല്‌ വാർഡും, മുദാക്കൽ പഞ്ചായത്തിലെ കോരാണി, പരുത്തി, കട്ടയിൽക്കോണം, ഇടയ്ക്കോട് വാർഡുകളും ചേർന്നതാണ് ഇടയ്ക്കോട് ഡിവിഷൻ. നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ 13 വാർഡിൽ പന്ത്രണ്ടിലും ഇടത് അംഗങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top