04 July Friday

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
തിരുവനന്തപുരം
സ്‌കൂട്ടറപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിങ്‌ കോളേജ് അസി. പ്രാെഫസർ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന്‌ ആരോപിച്ച്‌ ഭർത്താവും  ബന്ധുക്കളും രംഗത്ത്‌. ന ന്ദാവനം എ ആർ ക്യാമ്പിലെ എഎസ്ഐ കെ റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ വി ആർ രാഖി (41) ആണ് മരിച്ചത്. 
ജൂലൈ 19 ന് വൈകിട്ട് തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമാണ്‌ അപകടം. 
ടോൾ പ്ലാസ കടന്ന് പോകവെ, മുന്നിൽ നിർത്തിയിട്ട ബൈ ക്കിലേക്ക്‌ യാത്രികൻ കയറുമ്പോൾ രാഖിയുടെ ഹെൽമെറ്റിൽ തട്ടുകയായിരുന്നു. സ്‌കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞ്‌ രാഖിയുടെ മൂക്കിലും വലതുകാലിലും പരിക്കേറ്റു. പടിഞ്ഞാറെ കോട്ടയിലുള്ള  ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഖിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ബാേ ധം തെളിഞ്ഞില്ല. തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായെന്ന് അറിയിച്ച ഡോക്ടർമാർ തന്റെയോ ബന്ധുക്കളുടെയോ അറിവാേ അനുവാദമോ ഇല്ലാതെ ആംബുലൻസിൽ ആ നയറയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക്‌ രാഖിയെ പ്രവേശിപ്പിച്ചുവെന്നാണ്‌ റെജിയുടെ പരാതി. 
ശനി രാവിലെ ആറോടെ രാഖി മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാ ന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. നെടുമങ്ങാട് നൈറ്റിങ് ഗേൾ നഴ്‌സിങ് കോളേജിലെ അസി. പ്രൊഫസറായിരുന്നു രാഖി. മക്കൾ ആദിത്യലക്ഷ്മി, അർജുൻ കൃഷ്ണൻ. സഞ്ചയനം വെള്ളി രാവിലെ ഒമ്പതിന്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top