17 April Wednesday

കല്ലിയൂർ സഹ. ബാങ്ക്
തെരഞ്ഞെടുപ്പ് 11ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

നേമം

കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് പതിനൊന്നിന് നടക്കും. ഇടതുപക്ഷ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാർഥികളായി (പേര് ക്രമനമ്പർ ക്രമത്തിൽ) കെ സി അജിത്കുമാർ- ഒന്ന്‌, ജെ എൻ അനിൽകുമാർ -രണ്ട്‌, കെ എസ് പ്രദീപ്കുമാർ ആറ്‌, സി എസ് രാധാകൃഷ്ണൻ -എട്ട്‌, കെ എൻ രാമചന്ദ്രൻ നായർ -10, എം വിജയകുമാർ 12, വി ഷൈജു 15, ജി സനൽകുമാർ -16, വനിതാ സംവരണം സി ആർ ശ്രീലേഖ -18, എസ് സജിത 19, ടി എസ് സിന്ധു 21 എന്നിവരാണ് മത്സരിക്കുന്നത്. ഇടതുപക്ഷ സഹകരണ മുന്നണി സ്ഥാനാർഥികളായ ടി കെ കിരണും (പട്ടികജാതി സംവരണം)  ഡി കൃഷ്ണമൂർത്തിയും (നിക്ഷേപക വിഭാഗം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ പുന്നമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ്. ബിജെപിക്ക്‌ ഏഴും കോൺഗ്രസിന്‌ മൂന്നും സ്ഥാനാർഥികളുണ്ട്‌. ഇടതുപക്ഷ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തകിടി കൃഷ്ണൻ നായരും കൺവീനർ ജി വസുന്ധരനും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top