03 July Thursday

ഓട്ടോയിൽ കടത്തിയ 35 ലിറ്റർ 
വിദേശമദ്യവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
മംഗലപുരം
ഓട്ടോയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 3 പേർ പിടിയിൽ. മേനംകുളം സെന്റ് ആൻഡ്റൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക്  പഞ്ചായത്ത്‌ നട ലക്ഷം വീട്ടിൽ സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42)എന്നിവരേയാണ് തിങ്കളാഴ്ച രാത്രി 10:30 യോടെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.  പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം എസ് ഐ ഡി ജെ ഷാലുവിന്റെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
ഓട്ടോയുടെ ഡിക്കിയിൽ 26 കുപ്പികളിൽ ഒളിപ്പിച്ച 37 ലിറ്റർ മദ്യമാണ് പിടി കൂടിയത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top