25 April Thursday

പാളയം, ചാല ഏരിയ സമ്മേളനങ്ങൾ തുടങ്ങി

സ്വന്തം ലേഖകർUpdated: Tuesday Dec 7, 2021

സിപിഐ എം പാളയം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 
പാളയം/ചാല 
സിപിഐ എം പാളയം, ചാല ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഐ എം പാളയം ഏരിയ സമ്മേളനം  കാട്ടാക്കട ശശി, പി ബിജു നഗറിൽ (ജവഹർ ബാലഭവൻ, വെള്ളയമ്പലം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. 
ഏരിയ കമ്മിറ്റിയംഗം എസ് എസ് പോറ്റി പതാക ഉയർത്തി. ജി രാധാകൃഷ്ണൻ (കൺവീനർ), ആർ പ്രദീപ്, എച്ച് ജയചന്ദ്രൻ, എസ് ഷാഹിൻ, വിദ്യ മോഹൻ എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. ജഗതി മോഹനൻ (ക്രഡൻഷ്യൽ), കെ എൽ ജിജി (മിനിറ്റ്‌സ്‌), എസ് ശ്രീകണ്‌ഠേശൻ (പ്രമേയം) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 
എം രാജേഷ് രക്തസാക്ഷി പ്രമേയവും അഡ്വ. എസ്‌ എൽ അജിത‌ാ ദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ സി വിക്രമൻ, സി അജയകുമാർ, സി ജയൻബാബു, ആർ രാമു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ജി മോഹനൻ, ജി രാജൻ എന്നിവർ പങ്കെടുത്തു. 
മികച്ച കമന്റേറ്ററിനുള്ള ടെലിവിഷൻ അവാർഡ് നേടിയ അമ്പൂട്ടിയെ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ വി കെ പ്രശാന്ത് സ്വാഗതം പറഞ്ഞു. വഞ്ചിയൂർ പി ബാബു താൽക്കാലിക അധ്യക്ഷനായി. 19 ഏരിയ കമ്മിറ്റിയംഗങ്ങളടക്കം 119 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സമ്മേളനം ചൊവ്വാഴ്ചയും തുടരും. പൊതുസമ്മേളനം വെബിനാർ ബുധൻ വൈകിട്ട്‌ അഞ്ചിന്‌ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 
സിപിഐ എം ചാല ഏരിയ സമ്മേളനം മുടവൻമുകൾ എം വൈരവൻ പിള്ള നഗറിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്തു. മുതിർന്ന എരിയ കമ്മിറ്റി അംഗം എസ്‌ ആർ ശക്തിധരൻ പതാക ഉയർത്തി. എൻ സുന്ദരം പിള്ള, എച്ച്‌ സുൽഫത്ത്, ആദർശ് ഖാൻ, എൽ ബിന്ദു മേനോൻ എന്നിവരാണ് പ്രസിഡിയം. സി എസ് സജാദ് (മിനിറ്റ്‌സ്‌), കെ സി കൃഷ്ണൻകുട്ടി (പ്രമേയം), സി ഗോപി (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും തെരഞ്ഞെടുത്തു. എസ് സലീം രക്തസാക്ഷി പ്രമേയവും സി ജയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന എം വൈരവൻ പിള്ളയുടെ അനുസ്മരണം എസ് ജ്യോതികുമാറും ജെ സലീം കുമാർ, ബോസ്‌കോ കോശി, എം കണ്ണൻ എന്നിവരുടെ അനുസ്മരണം എസ് ഉണ്ണികൃഷ്ണനും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി എസ് എ സുന്ദർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ കൃഷ്ണൻനായർ, വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ രതീന്ദ്രൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, എസ് പുഷ്പലത, പി രാമചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. 
സ്വാഗതസംഘം ചെയർപേഴ്സൻ എസ് ആര്യ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 170 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയും സമ്മേളനം തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top